Wednesday, September 5, 2007

അച്ഛന്‍ നാളെ വരും

അറിഞ്ഞില്ലേ..
ഞങ്ങളുടെ അച്ഛന്‍ നാളെ വരുവല്ലോ..
അമ്മയും , ഞങ്ങളും എത്ര ദിവസമായി കാത്തിരിക്കുവാന്നറിയാമോ ?
അച്ഛന്‍ ശരിക്കും നാളെ കഴിഞ്ഞു വരാനാ ഇരുന്നത്..
നാളെ വാ അച്ഛാ..നാളെ വാ അച്ഛാന്ന് ഞങ്ങള്‍ വിളിക്കുന്നത് അച്ഛന്‍ കേട്ടൂന്നാ തോന്നുന്നത്.
എന്താണേലും അമ്മ ഭയങ്കര ഹാപ്പിയാ..
അതോണ്ട് ഞങ്ങളും..
അച്ഛന്‍ വരണോണ്ട് കൂറേ ദിവസത്തേക്ക് ഞങ്ങളിനി ബ്ലോഗില്‍ വരൂല്ലാ..
ഇനി പിന്നെ കാണാവേ...

8 comments:

സഹയാത്രികന്‍ said...

:)

വല്യമ്മായി said...

അച്ഛന്‍ നാളെ വന്നോട്ടെ,നിങ്ങളെപ്പോള്‍ വരും,ഭൂമി നിങ്ങള്‍ക്കായി ഒരുക്കി വെച്ചിട്ടുള്ള നിറക്കൂട്ടുകള്‍ കാണാന്‍.കാത്തിരിക്കുന്നു.

അമ്മിണീം അച്ചൂം said...

അറിഞ്ഞൂടാ അമ്മായീ...
അച്ഛനുമമ്മേം പറയുന്നത് പയ്യെ വന്നാല്‍ മതീന്നാ..
ഡോക്‌ടറങ്കിളാ പറഞ്ഞത് നേരത്തേ വേണേല്‍ വന്നോളാന്‍..
ഒത്തിരിം പേര്‍ കാത്തിരിപ്പുണ്ട്..
ഇപ്പോ അമ്മായീം..
പ്രാര്‍ത്ഥിക്കണേ..
വരുമ്പോള്‍ പറയാവേ..

G.MANU said...

:)

സാല്‍ജോҐsaljo said...

എല്ലാം നന്നായി ഭവിക്കട്ടെ..

എന്റെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍

Anoop Technologist (അനൂപ് തിരുവല്ല) said...

സന്തോഷവാര്‍ത്തക്കായി കാത്തിരിക്കുന്നു...
എല്ലാ ആശംസകളും നേരുന്നു...

SHAN ALPY said...

So sweet

SHAN ALPY said...

ഹ്രുദ്യം,
മനോഹരം,
ലളിതം,
സുന്ദരം,

വിങ്ങുന്ന ഹ്രുദയത്തോടെ
ഷാന്
സൗദിയില് നിന്ന്