Monday, September 10, 2007

ഞങ്ങക്കെപ്പോഴും കാണണം

അച്ഛന്‍ പോയി..
ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ..
അമ്മയ്ക്കപ്പടി സങ്കടായിരുന്നു..
ഞങ്ങള്‍ക്കും..
അച്ഛനെപ്പോഴും അടുത്ത് വേണംന്നാ ആശ...
ഞങ്ങക്കെപ്പൊഴും കാണണം.
മൂന്നു ദിവസം എത്ര പെട്ടന്നാ ഓടിപ്പോയത്...
ഇനിം 5 ദിവസം കാത്തിരിക്കണം.
അച്ഛനും ഒത്തിരി സങ്കടപ്പെട്ടാ പോയത്..
ഞങ്ങളുടെ അടുത്തൂന്നും പോവാന്‍ മടിയായിരുന്നു.
അച്ഛന്‍ വന്നിട്ടു മതി “കൂടുമാറ്റം”ന്ന് പറഞ്ഞിട്ടാ പോയത്.
അച്ഛന്‍ പറഞ്ഞാല്‍ ഞങ്ങള്‍ കേള്‍ക്കാതിരിക്കുമോ?
ഞങ്ങടെ പഞ്ചാരയച്ഛനല്ലേ?

അതോണ്ട് ഇത്തിരിം കൂടി കാത്തിരിക്കാം ല്ലേ..?




2 comments:

സഹയാത്രികന്‍ said...

പിന്നേ അഛ്ച്ചന്‍ പറഞ്ഞാല്‍ കേള്‍ക്കണം... ഇല്ലേല്‍ അഛ്ചനു സങ്കടാവില്ല്യേ...?

:D

വല്യമ്മായി said...

:)